കൊച്ചി: കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന് തന്റെ തണൽ ഭവനപദ്ധതിപ്രകാരം വീടുണ്ടാക്കിനൽകുമെന്ന് ഹൈബി ഈഡൻ എം.എൽ.എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തണൽ ഭവനപദ്ധതിയുമായി സഹകരിക്കുന്ന സുഹൃത്ത് ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഓലമേഞ്ഞ ഒറ്റമുറി വീടാണ് കൃപേഷിന്റേത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൃപേഷിന്റെ സ്ഥാനത്തുനിന്ന് മാതാപിതാക്കളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നിയോജകമണ്ഡലത്തിൽ പ്രളയത്തിൽ വീടുനഷ്ടപ്പെട്ടവർക്ക് വീട്‌ നിർമിച്ചുനൽകാൻ ഹൈബി ഈഡൻ നടപ്പാക്കുന്ന പദ്ധതിയാണ് തണൽ.

കുടുംബത്തിന് കെ.പി.സി.സി. 25 ലക്ഷം വീതം നല്‍കും

കല്യോട്ട് വെട്ടേറ്റുമരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യഗഡുവായി പത്തുലക്ഷം രൂപ നല്‍കും. കെ.പി.സി.സി. നടത്തുന്ന ജനമഹായാത്രയില്‍ പിരിഞ്ഞുകിട്ടുന്ന തുക ഇതിനായി വിനിയോഗിക്കും. ഇതിനുപുറമേ മാര്‍ച്ച് രണ്ടിന് ജില്ലാ യു.ഡി.എഫ്. തുക പിരിച്ചുനല്‍കും.

content highlights: periya youth congress,udf, hibi eden,kripesh, sarath