കല്യോട്ട്: ‘‘ഇരകൾക്ക് നീതി ലഭ്യമാക്കേണ്ട സർക്കാർ പ്രതികളെ സംരക്ഷിക്കാൻ പാടുപെടുന്നത് എവിടെയെങ്കിലുമുണ്ടാകുമോ. മക്കളെ കൊന്നവരെയും ഗൂഢാലോചന നടത്തിയവരെയും സി.ബി.ഐ. പിടിക്കുമെന്നു തന്നെയാണ് വിശ്വാസം’’ -സുപ്രീംകോടതി വിധി വന്നപ്പോൾ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു.
ശരത്തിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ കല്യോട്ടുകാർ നീതിദീപം തെളിയിച്ചു. മെഴുകുതിരി കത്തിച്ചുപിടിച്ച് അവർ സുപ്രീംകോടതിക്കും കെ.പി.സി.സി.ക്കുമുൾപ്പെടെ നന്ദി പറഞ്ഞു.
‘‘ഞങ്ങളുടെ പൊന്നുമക്കളെ അവർ കൊന്നു. ഇപ്പോൾ ജയിലിലുള്ളവർ മാത്രമല്ല കൊലയ്ക്കു പിന്നിലെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. എല്ലാവരെയും തുറങ്കിലടയ്ക്കണം. അതിനുള്ള പ്രാർഥനയിലാണു ഞങ്ങൾ’’ -ശരത്‌ലാലിന്റെ അച്ഛൻ പി.കെ. സത്യനാരായണനും കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണനും പ്രതീകരിച്ചു.
Content Highlights: periya double murder case victims fathers response