തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ചടങ്ങിൽ തന്റെ പേര് പിന്നിലായതിൽ പരിഭവമുണ്ടെന്ന പ്രചാരണം തള്ളി മുൻമന്ത്രി ടി.എം. തോമസ് ഐസക്ക്. ജനകീയാസൂത്രണത്തിന്റെ മുൻനിരക്കാരിലൊരാളായ തോമസ് ഐസക്കിനെ രജതജൂബിലി ചടങ്ങിലെ പ്രസംഗ പട്ടികയിൽ മുപ്പതാം സ്ഥാനക്കാരനാക്കിയതാണ് പ്രചാരണത്തിന് കാരണം.

ജനകീയാസൂത്രണ ഉദ്ഘാടനച്ചടങ്ങിലും താൻ പ്രാസംഗികനായിരുന്നില്ലെന്ന് തോമസ് ഐസക്ക് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ്. ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. തന്റെ പേരിൽ വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങളിൽനിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയാണ് രജതജൂബിലി ചടങ്ങ്. 1996-ൽ തുടങ്ങിയ ജനകീയാസൂത്രണത്തിന്റെ മുഖ്യശില്പികളിൽ ഒരാളായാണ് തോമസ് ഐസക്ക് അറിയപ്പെടുന്നത്.

content highlights: people's planning 25th anniversary: thomas isaac rejects propagations