തിരുവനന്തപുരം: മേയ് നാലുമുതൽ എട്ടുവരെ പെൻഷൻ വിതരണംചെയ്യും. ഏപ്രിൽ ആദ്യം പെൻഷൻ വിതരണം ചെയ്തപോലെ അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിലാണു വിതരണം.
* മേയ് 4: രാവിലെ 10 മുതൽ ഒരുമണിവരെ പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്ക്. ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ ഒന്നിൽ അവസാനിക്കുന്നവർക്ക്.
* മേയ് 5: 10-1: അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്നവർക്ക്. 2-4: നമ്പർ മൂന്നിൽ അവസാനിക്കുന്നവർക്ക്.
* മേയ് 6: 10-1: അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവർക്ക്. 2-4: അഞ്ചിൽ അവസാനിക്കുന്നവർക്ക്.
* മേയ് 7: 10-1: അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർക്ക്. 2-4: ഏഴിൽ അവസാനിക്കുന്നവർക്ക്.
* മേയ് 8: 10-1: അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്നവർക്ക്. 2-4: ഒമ്പതിൽ അവസാനിക്കുന്നവർക്ക്.
ഒരു സമയം ട്രഷറി കാഷ്/ടെല്ലർ കൗണ്ടറുകൾക്കു സമീപം പരമാവധി അഞ്ചുപേരെ മാത്രം അനുവദിക്കും. വരിനിൽക്കേണ്ടിവന്നാൽ ശാരീരിക അകലം പാലിക്കണം. ഇടപാടുകൾക്കായി ട്രഷറികളിലെത്തുന്ന എല്ലാവരും ട്രഷറിയിൽ പ്രവേശിക്കുന്നതിനു മുമ്പ് സോപ്പോ സാനിറ്റൈസറുകളോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കക്കണം. മുഖാവരണം നിർബന്ധം. ട്രഷറികളിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിച്ചാൽ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്കു നൽകും. അപേക്ഷ നൽകുന്ന പെൻഷൻകാർക്ക് അവരുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്‌ഷൻ സൗകര്യം ലഭ്യമാക്കും.
Content Highlights: pension distribution will commence from may 4