കോട്ടയം: ഇസ്രയേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനോട് നീതികാണിക്കാത്ത ഭരണകൂടത്തിനെതിരേ സൗമ്യയുടെ കുടുംബത്തെ സഹായിക്കാൻ ആഹ്വാനംചെയ്ത് പി.സി. ജോർജ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യയുടെ കുടുംബത്തിനായി അദ്ദേഹം സഹായം അഭ്യർഥിച്ചത്. സൗമ്യയുടെ കുടുംബത്തിന് ലഭിക്കുന്ന ഓരോ തുകയും ഭരണകൂടത്തിന്റെ നീതി നിഷേധത്തോടുള്ള പ്രതിഷേധമാകട്ടെയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

നമ്മുടെ ഈ കൊച്ചുകേരളത്തിൽ എന്ത് തരം പ്രതിസന്ധിയുണ്ടായാലും കൈത്താങ്ങാവുന്ന ഒരു കൂട്ടം മനുഷ്യർ ഈ ലോകത്തുണ്ട്. ജീവിതം കരുപിടിപ്പിക്കുവാൻ കടൽ കടന്നു പോയി ജോലിയെടുക്കുന്ന പ്രവാസികൾ. നമ്മുടെ നാടിന്റെ നട്ടെല്ല് ഇവർ പ്രവാസികളാണ്. അവരിലൊരാൾ, ഒരു മാലാഖക്കുട്ടി ഇസ്രയേലിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും, തിരിഞ്ഞു നോക്കുകയോ, ധനസഹായം പ്രഖ്യാപിക്കാനോ ഭരണകൂടം തയ്യാറാവാത്ത സാഹചര്യത്തിൽ ആ കുടുംബത്തിന് ഒരു കൈത്താങ്ങാവാൻ നമ്മൾക്കോരുത്തർക്കും കൈകോർക്കാം. നിങ്ങൾക്കാവുന്ന സഹായം ആ കുടുംബത്തിന് നൽകാൻ ശ്രമിക്കുക. ഇതിനായി സൗമ്യയുടെ ഭർത്താവ്‌ സന്തോഷിന്റെ ഫെഡറൽ ബാങ്ക് കരിമ്പൻ ബ്രാഞ്ചിലെ അക്കൗണ്ട് വിവരങ്ങളും പി.സി.ജോർജ് ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. അക്കൗണ്ട്‌ നമ്പർ - 13300100120418, ഐ.എഫ്.എസ്.സി. എഫ്.ഡി.ആർ.എൽ. 0001330.

Content Highlight: PC George fb post for soumya santhosh