പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനായി സര്‍ക്കാരിന്‌ ചെലവായത് 70,65,17,701 രൂപ. വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറയ്ക്ക് കിട്ടിയ വിവരാവകാശ രേഖയിലാണ് വിശദാംശങ്ങളുള്ളത്.
 
93,89,00,000 രൂപയാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ്‌ ചെലവിനായി അനുവദിച്ചത്. ചെലവുകഴിഞ്ഞുള്ള 23,23,82,299 രൂപ തിരിച്ചടച്ചിട്ടില്ല. ഇനിയും ചെലവുകള്‍ തീര്‍പ്പാക്കാനുള്ളതാണ് കാരണമായി പറയുന്നത്.
 
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി 99,99,95,000 രൂപ അനുവദിച്ചതില്‍ 98,42,68,984 രൂപ ചെലവായി.