ആലപ്പുഴ: ദേശീയപാത നിർമാണത്തിലെ ക്രമക്കേടിനെക്കുറിച്ചു തന്നോടു സംസാരിച്ചിരുന്നുവെന്ന എ.എം. ആരിഫിന്റെ വാദം സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ തള്ളി. പരാതിയെക്കുറിച്ചു തന്നോടു പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമാണ്. പരാതി നേരത്തെ അന്വേഷിച്ചു തള്ളിയതാണെന്നും നാസർ പറഞ്ഞു. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോൾ നടന്ന അരൂർ - ചേർത്തല റോഡു പുനർനിർമാണത്തിൽ ക്രമക്കേട് നടന്നെന്നാണ് ആരിഫ് ആരോപിച്ചത്.

Content Highlights: District leadership rejected AM Arif