തൃശ്ശൂർ: കോഴിക്കോട് പന്തീരാങ്കാവിൽനിന്ന്‌ യു.എ.പി.എ. ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനെ മാതാവ് സബിത മഠത്തിലും പിതാവ് ഷുഹൈബും വിയ്യൂർ അതിസുരക്ഷാ ജയിലിലെത്തി സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയെത്തിയ ഇരുവരും പതിനൊന്നോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇരുപത് മിനിറ്റോളം അലനോട് സംസാരിച്ചു. അതിസുരക്ഷാ ജയിലിൽ പുതിയതായി ഒരുക്കിയ സന്ദർശകർക്കുള്ള മുറിയോട് ചേർന്നുള്ള ജനലരികിലാണ് അലനും മാതാപിതാക്കളും കൂടിക്കാഴ്ച നടത്തിയത്.

പൂർണ സി.സി.ടി.വി. നിരീക്ഷണമുള്ള സെല്ലിലാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പാർപ്പിച്ചിട്ടുള്ളത്. 21-ന് ഇരുവരെയും എൻ.ഐ.എ. കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ ഒന്നിനാണ് പന്തീരാങ്കാവിൽ നിന്ന്‌ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16-നാണ് കൊച്ചി എൻ.ഐ.എ. കോടതി ഇവരെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.

Content Highlight: Parents visited Allen in jail