മട്ടന്നൂര്‍: കാനാട് തലക്കോട്ട് പാറമടയില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. രണ്ടു പാറമടകളില്‍നിന്നായി 138 ഡിറ്റണേറ്ററുകള്‍, 437 മീറ്റര്‍ ഫ്യൂസ് വയര്‍, വെടിയുപ്പ് എന്നിവയാണ് പിടികൂടിയത്. മട്ടന്നൂര്‍ എസ്.ഐ. എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണിത്. ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പാറമടയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്തത്. സംഭവത്തില്‍ പാറമട ഉടമകളായ കോണ്‍ഗ്രസ് നേതാവ് വി.ആര്‍.ഭാസ്‌കരന്‍, സരിന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.