പാലക്കാട്: ശബരിമല കർമസമിതി നടത്തിയ ഹർത്താലിനിടെ അക്രമം നടത്തിയതിന് സി.ആർ.പി.എഫ്. ജവാനുൾപ്പെടെ മൂന്നുപേർ റിമാൻഡിൽ. സി.ആർ.പി.എഫ്. ജവാനായ ചുനങ്ങാട് പിലാത്തറ തോട്ടംകണ്ണത്ത് അജിത്ത് (23), പാലപ്പുറം എസ്.ആർ.കെ. നഗർ പടിക്കപ്പറമ്പിൽ ഗിരീഷ് കുമാർ (39), പാലപ്പുറം പണ്ടാരപ്പറമ്പിൽ ജയേഷ് (30) എന്നിവരാണ് റിമാൻഡിലായത്. മുടപ്പല്ലൂരിലുണ്ടായ ആർ.എസ്.എസ്.-സി.പി.എം. സംഘർഷത്തിൽ നാല് സി.പി.എം. പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.

Content Highlights:  hartal violence, crpf jawan and two others remanded