തിരുവനന്തപുരം: മുൻ മന്ത്രി കെ.എം.മാണിയുടെ സ്വപ്നപദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിന്റെ പേരു നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഗവൺമെന്റ് ഉത്തരവ് ഇറങ്ങി. കെ.എം.മാണി തന്നെയാണ് പാലാ ബൈപ്പാസിനു രൂപം നൽകിയത്.

മാണിയുടെ പാലായിലെ വീടിനു മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ബൈപ്പാസിനു വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടുനൽകിയിരുന്നു. പാലാ പുലിയന്നൂർ ജങ്‌ഷൻ മുതൽ കിഴതടിയൂർ ജങ്‌ഷൻ വരെയുള്ള റോഡിനാണ് കെ.എം.മാണിയുടെ പേരു നൽകുന്നത്.

content highlights: pala bypass to be named after km mani