libeesh kumarതലശ്ശേരി: തലശ്ശേരി ജവാഹർ കൾച്ചറൽ ഫോറത്തിന്റെ പി.രാമകൃഷ്ണൻ സ്മാരക പ്രഥമ മാധ്യമ അവാർഡിന് മാതൃഭൂമി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ പി.പി.ലിബീഷ് കുമാർ അർഹനായി. 11,111 രൂപയും ശില്പവുമാണ് അവാർഡ്. കെ.പി.സി.സി. ജനറൽ സെക്രട്ടറിയും പത്രാധിപരുമായിരുന്നു പി.രാമകൃഷ്ണൻ.

മാതൃഭൂമിയിൽ ഫെബ്രുവരി 18 മുതൽ 21 വരെ പ്രസിദ്ധീകരിച്ച ‘തീയാണ് നെഞ്ചിൽ’ പരമ്പരയ്ക്കാണ് അവാർഡ്. ടി.കെ.ഡി.മുഴപ്പിലങ്ങാട്, പ്രൊഫ. എ.പി.സുബൈർ എന്നിവരാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 14-ന് രണ്ടു മണിക്ക് തലശ്ശേരി നാരങ്ങാപ്പുറം ശിഹാബ് സൗധത്തിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിൽ കോൺഗ്രസ് നേതാവ് പി.സി.ചാക്കോ അവാർഡ് സമ്മാനിക്കും.

സുരേഷ്ബാബു എളയാവൂരിനെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും. പ്രൊഫ. എ.പി.സുബൈർ, കെ.ശിവദാസൻ, ഉസ്മാൻ പി.വടക്കുമ്പാട്, ഗഫൂർ മനയത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.