കോട്ടയം: സ്വതന്ത്രനിലപാട് വിട്ട് യു.ഡി.എഫുമായി അടുത്ത് പി.സി.ജോർജ് എം.എൽ.എ. മുന്നണി പ്രവേശനം ചർച്ചയായിെല്ലങ്കിലും നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങൾ നടക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ധാരണയോടെ മത്സരിക്കാനാണ് ആദ്യ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനവും നടന്നേക്കും.

ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനം നടത്തുന്ന പി.സി.ജോർജ് യു.ഡി.എഫിന് എതിരായ വാക്കുകൾ മയപ്പെടുത്തിയിട്ടുമുണ്ട്. എൻ.ഡി.എ.യിൽനിന്ന് മാറിയ ജനപക്ഷം പിന്നീട് സ്വതന്ത്രനിലപാടിലാണ് തുടരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷമായിരുന്നു ഇത്. ജോർജിന്റെ വിമർശകരായ ജോസ് വിഭാഗം യു.ഡി.എഫ്. മുന്നണിക്ക് പുറത്തായതും ജോർജിന്റെ വരവ് എളുപ്പമാക്കും. കോൺഗ്രസിലെ എ വിഭാഗത്തിനേക്കാൾ ഐ വിഭാഗമാണ് ജോർജിന്റെ വരവ് ഇഷ്ടപ്പെടുന്നത്.

ചർച്ച ചെയ്യും

രാഷ്ട്രീയതീരുമാനങ്ങൾ എടുക്കുന്നതിനു മുന്നോടിയായി സംഘടനയ്ക്കുള്ളിൽ വിശദമായ ചർച്ച നടത്തും. തദ്ദേശതിരഞ്ഞെടുപ്പിൽ ബ്ലോക്ക്, ജില്ലാ തലങ്ങളിൽ യു.ഡി.എഫുമായി ധാരണയാകുന്നത് ചർച്ച ചെയ്യും. മുന്നണി നേതാക്കളുമായി ഒൗദ്യോഗിക സംഭാഷണം നടത്തിയിട്ടില്ല. പിണറായി വിജയന്റെ ഭരണത്തെ എതിർക്കുകതന്നെ ചെയ്യും.

- പി.സി.ജോർജ് എം.എൽ.എ.

Content Highlights: P C George UDF Local body election