തിരുവനന്തപുരം: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ചില സ്ഥലങ്ങളിൽ അതിശക്ത മഴ തുടരാൻ സാധ്യതയുള്ളതിനാലാണിത്. വെള്ളിയാഴ്ച ഇടുക്കിയിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ വ്യാഴാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.