തിരുവനന്തപുരം: കനത്തമഴ തുടരുന്ന ഇടുക്കി ജില്ലയിൽ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലൊഴികെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. 11.5 സെന്റീമീറ്റർ മുതൽ 20.4 സെന്റീമീറ്റർവരെ അതിശക്തമായ മഴ ഇടുക്കിയിൽ പെയ്യാം.

കാലവർഷം എത്തുന്നതിന് കൂടുതൽ അനുകൂല സാഹചര്യങ്ങൾ ഒരുങ്ങിയെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് അടുത്ത് 31-ഓടെ രൂപപ്പെടുന്ന ന്യൂനമർദം ശക്തമാവും. അത് തുടക്കത്തിൽ പടിഞ്ഞാറൻ തീരത്തിന് സമാന്തരമായി സഞ്ചരിക്കും. ആഫ്രിക്കൻ തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമർദം കൂടുതൽ ശക്തമായി ജൂൺ മൂന്നോടെ ഒമാൻ-യെമെൻ തീരത്ത് ദുർബലമാകും. ന്യൂനമർദം കാരണം മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.