തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമീണമേഖലയിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് 2021-22 വർഷത്തേക്ക് 11551.23 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ഇതിനു പുറമേ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കായി 112 കോടി രൂപയും അനുവദിച്ചു. ജലജീവൻ മിഷൻ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 13.99 ലക്ഷം കുടിവെള്ള കണക്‌ഷനാണ് നൽകുക. പഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുക.