പനജി: ഗോവ ബീച്ചുകളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി മദ്യപിക്കാം. പക്ഷേ ചെറിയൊരു ഫീസടയ്ക്കേണ്ടിവരും. മദ്യപിക്കുന്നവർക്കായി ബീച്ചുകളിൽ പ്രത്യേക പിക്‌നിക് സ്‌പോട്ടുകൾ മാർക്ക് ചെയ്യും. ഫീസൊടുക്കാൻ അവിടങ്ങളിൽ പ്രത്യേക കൗണ്ടർ തുറക്കും.

ടൂറിസം മന്ത്രി മനോഹർ അജഗാവങ്കറാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ഇതുസംബന്ധിച്ച് ഉടൻ വിജ്ഞാപനമിറക്കുമെന്നും മന്ത്രി അറിയിച്ചു. ബീച്ചുകളിലുള്ള ബാർ ആൻഡ് റെസ്റ്റോറന്റുകളിൽ മാത്രമേ ഇതുവരെ മദ്യപാനം അനുവദിച്ചിരുന്നുള്ളൂ. പൊതുവായ സ്ഥലങ്ങളിൽ മദ്യപിച്ചാൽ 1000 രൂപ പിഴ ഈടാക്കിയിരുന്നു.

Content Highlights: Now you can drink in Goa's beaches for a fee