തിരുവനന്തപുരം: എസ്.എസ്.എൽ.സി., പ്ലസ്ടു വിദ്യാർഥികൾക്ക് ഇക്കുറി ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. കോവിഡ് കാരണം അധ്യയനം ഓൺലൈനിലായതിനാൽ കലാ-കായിക പരിപാടികളും പഠനേതരപ്രവർത്തനങ്ങളും മുടങ്ങിയതിനെത്തുടർന്നാണിത്. മുൻവർഷങ്ങളിലെ കലാ-കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്നായിരുന്നു എസ്.സി.ഇ.ആർ.ടിയുടെ ശുപാർശ. എന്നാൽ, പരീക്ഷ ഉദാരമായി നടത്തിയതിനാൽ ഗ്രേസ് മാർക്ക് വേണ്ടെന്ന തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽചേർന്ന യോഗം എടുക്കുകയായിരുന്നു.

രണ്ടുലക്ഷത്തോളം വിദ്യാർഥികൾക്കാണ് ഗ്രേസ് മാർക്ക് സാധാരണയായി നൽകാറുള്ളത്. നിലവിൽ 30-നടുത്ത് ഇനങ്ങൾക്കാണ് ഗ്രേസ് മാർക്ക് നൽകുന്നത്.

സ്റ്റുഡന്റ് പോലീസ് കാഡറ്റ്, എൻ.എസ്.എസ്., എൻ.സി.സി. എന്നിവയുടെ പ്രവർത്തനം സജീവമായിരുന്നു. ഇവരെ ഗ്രേസ് മാർക്കിന് പരിഗണിക്കണമെന്നായിരുന്നു എ.കെ.എസ്.ടി.യു. ഉൾപ്പെടെയുള്ള സംഘടനകളുടെ നിലപാട്.

content highlights: no grace mark for sslc, plus students for this year