തിരുവനന്തപുരം: നിപ സമ്പർക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ്. ഇതിൽ രണ്ടെണ്ണം എൻ.ഐ.വി. പുണെയിലും 18 എണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.

ഇതോടെ 108 പേരുടെ സാംപിളുകളാണ് നെഗറ്റീവായത്. സർവയലൻസിന്റെ ഭാഗമായി ശേഖരിച്ച സാംപിളുകൾ പരിശോധിച്ചതിൽ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.