അഗളി: അട്ടപ്പാടിയിൽ നാലുദിവസം പ്രായമുള്ള പെൺകുട്ടി മരിച്ചു. പുതൂർ പഞ്ചായത്തിലെ പാലൂരിൽ ജോസിന്റെയും രാധയുടെയും മകളാണ് മരിച്ചത്.

15-ന് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം. ഹൃദയസംബന്ധമായ തകരാറാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

കുട്ടിക്ക് 2.23 കിലോയാണ് തൂക്കം. അട്ടപ്പാടിയിൽ ഈ വർഷമുണ്ടാകുന്ന അഞ്ചാമത്തെ ശിശുമരണമാണിത്.