തിരുവനന്തപുരം: പേമാരിയില്‍ സംസ്ഥാനത്ത് വ്യാപക പ്രളയത്തിനു സാധ്യതയില്ലെന്ന് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍, ഉരുള്‍പൊട്ടാനുള്ള സാധ്യത ആശങ്കയുണ്ടാക്കുന്നു. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

2018-ലും 2019-ലും പ്രളയത്തിനു കാരണമായതുപോലെ മഴ ഇതുവരെ തീവ്രമായിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും വിലയിരുത്തല്‍. ഞായറാഴ്ച മുതല്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. ഈ മാസം തുടക്കം മുതല്‍ കേരളത്തില്‍ വ്യാപകമായി മഴപെയ്യുന്നു. അതിനാല്‍ ഉരുള്‍പൊട്ടാനും മണ്ണിടിയാനും സാധ്യത കൂടുതലാണ്.

കേന്ദ്ര ജലക്കമ്മിഷന്റെ പ്രളയസാധ്യതാ മുന്നറിയിപ്പ് പ്രകാരം നെയ്യാര്‍, ഇത്തിക്കര, കല്ലട, പമ്പ, മണിമല എന്നിവയില്‍ പലേടത്തും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.

ഞായറാഴ്ച മുതല്‍ മഴ ശക്തി കുറയാനാണ് സാധ്യത