ഒതുക്കുങ്ങൽ (മലപ്പുറം): ഗുജറാത്തിൽനിന്ന് തുടർച്ചികിത്സയ്ക്കായി ആബുലൻസിൽ കേരളത്തിലേക്ക് കൊണ്ടുവന്ന ഒതുക്കുങ്ങൽ സ്വദേശി വയനാട്ടിൽ അന്തരിച്ചു. ഒതുക്കുങ്ങൽ മൂച്ചിക്കാടൻ കുഞ്ഞുവിന്റെ മകൻ നസീർ(42) ആണ് മരിച്ചത്. ദീർഘകാലമായി ഗുജറാത്തിൽ ബിസിനസ് നടത്തിവരികയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തെ തുടർച്ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം .

വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തുടർ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽകോളേജിലേക്ക് മാറ്റി. മാതാവ്: ഉമയ്യ. ഭാര്യ: നജ്‌‌ല. മക്കൾ: ഫാത്തിമ നൈന, നെഹ്റിൻ.

Content Highlight: Native of Othukungal, who was brought to Gujarat for treatment, died in Wayanad