കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയും ദിലീപിന്റെ സഹോദരൻ അനൂപും വിചാരണക്കോടതിയിൽ ഹാജരായി. എന്നാൽ, ഇരുവരുടെയും വിചാരണ നടന്നില്ല. കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ പ്രതിഭാഗം വിസ്തരിക്കുന്നത് നീണ്ടുപോയതിനാലാണ് ഇവരുടെ വിസ്താരം നടക്കാതിരുന്നത്.

രാവിലെ 11 മണിയോടെയാണ് നാദിർഷയും അനൂപും കോടതിയിൽ ഹാജരായത്. വീണ്ടും സമൻസ് ലഭിക്കുമ്പോൾ ഹാജരാകാൻ കോടതി ഇവരോടു നിർദേശിച്ചു.

വിപിൻലാലിന്റെ വിസ്താരം ബുധനാഴ്ചയും തുടരും. കേസിൽ പ്രതികൾ ജയിലിൽ കഴിയുമ്പോൾ ഇവർക്ക് ഫോൺചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയ പോലീസുകാരന്റെ വിസ്താരം അടുത്തദിവസം നടക്കും.