കാസർകോട്: ചട്ടങ്ങൾ പാലിക്കാതെ പ്ലാൻ വരച്ചാൽ ഇനിയത്‌ അവസാനത്തെ വരയായിരിക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ-എക്സൈസ്‌ മന്ത്രി എം.വി. ഗോവിന്ദൻ.

തോന്നുംപോലെ കെട്ടിടങ്ങൾക്ക്‌ പ്ളാൻ നിർമിക്കുന്ന എൻജിനിയർമാരും ഉദ്യോഗസ്ഥരുമുണ്ട്‌. അത്തരക്കാരുടെ പ്ലാൻ ഇനി നടക്കില്ല. അവരെ കണ്ടെത്തി കരിന്പട്ടികയിൽപ്പെടുത്തും. നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്ത്‌ അവസാനം പണം നൽകി എല്ലാം ശരിയാക്കാമെന്ന ധാരണ ഇനി നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം രജതജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജനകീയാസൂത്രണ കാലത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്തംഗവും ആസൂത്രണ സമിതി അംഗവുമായിരുന്ന വി.പി.പി. മുസ്തഫ എന്നിവരെ മന്ത്രി ആദരിച്ചു.

content highlights: mv govindan on drawing plans not accordance with rule