മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കും വേണ്ടി കാടാമ്പുഴ ദേവീക്ഷേത്രത്തിൽ മുട്ടറുക്കൽ വഴിപാട്.

ബി.ജെ.പി. മലപ്പുറം ജില്ലാ മീഡിയാകൺവീനർ മഠത്തിൽ രവിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ വിവിധ വഴിപാടുകൾ നേർന്നത്. കുമ്മനം രാജശേഖരൻ, സുരേഷ്ഗോപി അടക്കമുള്ള എൻ.ഡി.എയുടെ 20 മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾക്കായി പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. ഇതിനുപുറമെ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ അവിൽനിവേദ്യം, പന്നിയൂർ വരാഹമൂർത്തിക്ഷേത്രത്തിൽ അഭീഷ്ടസിദ്ധിപൂജ എന്നിവയും ബുക്ക് ചെയ്തിട്ടുണ്ട്. രഞ്ജിത് കാടാമ്പുഴ, കൃഷ്ണകുമാർ എടയൂർ, രാജേഷ്, ശിവൻ, ബാബു കാർത്തല എന്നിവരാണ് വഴിപാടുകൾ നടത്തുന്നത്.

Content Highlights: Muttarukkal Vazhipadu for PM Modi and Amit Shah in Kadampuzha Temple