കൊച്ചി: മുസ്‌ലിം ലീഗ് നേതാക്കൾ കത്തോലിക്കാ സഭ നേതൃത്വവുമായി ചർച്ച നടത്തി. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, എം.കെ. മുനീർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

വൈകീട്ട് അഞ്ചിന് കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിലായിരുന്നു കൂടിക്കാഴ്ച. ഇത് ഒരു മണിക്കൂറോളം നീണ്ടു. സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സൗഹൃദ സന്ദർശനമായിരുന്നുവെന്നും നേതാക്കൾ പിന്നീട് പ്രതികരിച്ചു.

കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനമാണ് ഈ കൂടിക്കാഴ്ചയെ ഏറെ ശ്രദ്ധേയമാക്കുന്നത്. തിരഞ്ഞെടുപ്പിൽ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

Content Highlights: Muslim League leaders met with the Catholic Church leadership