മൂന്നാര്‍: ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിനുപിന്നാലെ കൈയേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ഭൂസംരക്ഷണസേനാംഗങ്ങളെയും പിരിച്ചുവിടാന്‍ ഉന്നതതലത്തില്‍ നീക്കം. വിമുക്തഭടന്മാരടങ്ങുന്ന സേനാംഗങ്ങളെ പിരിച്ചുവിട്ട് പകരം പാര്‍ട്ടി അനുഭാവികളെ നിയമിക്കാനുള്ള രാഷ്ട്രീയനീക്കമാണ് തിരുവനന്തപുരം കേന്ദ്രീകരിച്ചുനടക്കുന്നത്.
ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലായി ഒമ്പതുപേരടങ്ങുന്ന ഭൂസംരക്ഷണസേനയാണ് പ്രവര്‍ത്തിക്കുന്നത്. 2012 മാര്‍ച്ച് 11-ന് അന്നത്തെ യു.ഡി.എഫ്. സര്‍ക്കാരാണ് കൈയേറ്റങ്ങളും അനധികൃതനിര്‍മാണങ്ങളും ഒഴിപ്പിക്കുക, സര്‍ക്കാര്‍ഭൂമി സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 15 വിമുക്തഭടന്മാരെ ഭൂസംരക്ഷണസേനാംഗങ്ങളായി നിയമിച്ചത്. ആറുപേര്‍ പിന്നീട് മറ്റുജോലികളിലേക്ക് മടങ്ങി. ബാക്കിയുള്ളവരാണ് ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളം താലൂക്കില്‍ നടത്തിയ കൈയേറ്റമൊഴിപ്പിക്കലിന് ചുക്കാന്‍പിടിച്ചത്.
ഇടതുനേതാക്കള്‍ അടക്കമുള്ളവരുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്‍കൈയെടുത്ത ഇവരുമായി പ്രാദേശിക രാഷ്ട്രീയനേതൃത്വം ഇടയുന്നത് പതിവായിരുന്നു. മൂന്നുമാസംമുമ്പ് ദേവികുളത്ത് മുന്‍സര്‍ക്കാര്‍ ജീവനക്കാരനുള്‍പ്പടെയുള്ളവരുടെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണസേനാംഗങ്ങളെ സി.പി.എം. ലോക്കല്‍ സെക്രട്ടറി, പഞ്ചായത്തംഗം എന്നിവരുടെ നേതൃത്വത്തിലെത്തിയ ആളുകള്‍ തടഞ്ഞു. സംഭവമറിഞ്ഞ് ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലത്തെത്തി റവന്യൂസംഘത്തിന് സംരക്ഷണമൊരുക്കാത്ത പോലീസ് നടപടിയെ ചോദ്യംചെയ്തു. അന്നുമുതലാണ് ഭൂസംരക്ഷണസേനാംഗങ്ങളെ മാറ്റാനുള്ള നീക്കം തുടങ്ങുന്നത്.
സബ് കളക്ടര്‍ ഇതിന് തടസ്സംനിന്നു. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഇവരുടെ യൂണിഫോം നീക്കി സാധാരണവേഷം ആക്കാന്‍ പാര്‍ട്ടിതലത്തില്‍ നീക്കംനടന്നു. ഇതിനിടെ കൈയേറ്റലോബിയെ സഹായിക്കുന്നുവെന്ന് ആരോപണമുയര്‍ന്ന നാലുപേരെ സബ് കളക്ടര്‍ ഒഴിവാക്കി. പുതിയ 15 പേരെകൂടി നിയമിച്ച് അംഗബലം 20 ആക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് കത്തും നല്‍കി. റവന്യൂവകുപ്പ് ആവശ്യം പരിഗണിച്ചില്ല. മാത്രമല്ല, നിലവിലെ അംഗങ്ങളുടെ കഴിഞ്ഞ അഞ്ചുമാസത്തെ ശമ്പളവും തടഞ്ഞുവച്ചു. ഇതിനിടയില്‍ ശ്രീറാം സ്ഥലംമാറിപ്പോയി.
ഇതോടെ ഇപ്പോഴുള്ള സേനാംഗങ്ങളെ നീക്കി പകരം സി.പി.എം. അനുഭാവികളെ നിയമിക്കാനുള്ള നീക്കം റവന്യൂവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ശക്തമായതായാണ് വിവരം.