തിരുവനന്തപുരം: അപ്രിയചോദ്യങ്ങളുടെ പേരിൽ മാധ്യമങ്ങളുടെ മേൽ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയതുകൊണ്ടാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രഖ്യാപനം വെറും വാചാടോപമാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമധർമം. സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിക്കു വിനയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മുന്നിൽ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത്? മാധ്യമങ്ങളോട് എന്നും മുഖ്യമന്ത്രിക്ക് പുച്ഛവും അവജ്ഞയുമാണ്. തന്റെ നിഴലിനെപ്പോലും മുഖ്യമന്ത്രിക്കു വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.