കോട്ടയം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി സംസ്ഥാനതലത്തിൽ എം.പി.വീരേന്ദ്രകുമാർ അനുസ്മരണ പ്രബന്ധരചനാ മത്സരം നടത്തും. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി അധ്യാപകർക്ക് പങ്കെടുക്കാം. ‘ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ: വളർച്ചയും തളർച്ചയും’ എന്നതാണ് വിഷയം. എം.പി.വീരേന്ദ്രകുമാറിന്റെ 84-ാം ജന്മദിനത്തോടനുബന്ധിച്ചാണ് മത്സരം. 31-നകം elavunkalroy@gmail.com എന്ന ഇ-മെയിലിലോ 9495104828 എന്ന വാട്സാപ്പ് നമ്പറിലോ അയയ്ക്കണം.

Content Highlight: MP Veerendrakumar Memorial Essay Writing Competition