കോഴിക്കോട്: ഭാരതീയ ജ്ഞാനപീഠസമിതിയുടെ 30-താമത് മൂര്‍ത്തീദേവി പുരസ്കാരം എഴുത്തുകാരനും ചിന്തകനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി.ക്ക് മാര്‍ച്ച് നാലിന് ശനിയാഴ്ച സമര്‍പ്പിക്കും.
കോഴിക്കോട്ട് ടാഗോര്‍ സെന്റിനറിഹാളില്‍ വൈകുന്നേരം 5.30-ന് നടക്കുന്ന ചടങ്ങില്‍ ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍ നായരാണ് പുരസ്കാരം നല്‍കുക. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വിശിഷ്ടാതിഥിയാവും. മൂര്‍ത്തീദേവി പുരസ്കാരജേതാവുകൂടിയായ സാഹിത്യകാരന് സി. രാധാകൃഷണനും ചടങ്ങില്‍ പങ്കെടുക്കും.
എം.പി. വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം. ഇന്ത്യയുടെ പുരാതനസംസ്കാരവും മിത്തുകളും സാഹിത്യവും ജീവിതവും ഈ രാജ്യത്തിന്റെ പര്വതവഴികളിലൂടെയും താഴ്വരകളിലൂടെയും സഞ്ചരിച്ച് പരസ്പരബന്ധിതമായി പറയുകയാണ് വീരേന്ദ്രകുമാര്‍ ചെയ്തതെന്ന് പുരസ്കാരസമിതി നിരീക്ഷിച്ചു. അതിലോലമായ പര്വതഭൂമികള് നേരിടുന്ന പാരിസ്ഥിതിക ഭീഷണികളും അദ്ദേഹം ആകുലതയോടെ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നു. ഹിമാലയം എന്ന ദേവഭൂമിയുടെ അദ്ഭുതരഹസ്യങ്ങളിലേക്കുള്ള അന്വേഷണാത്മക യാത്രകൂടിയാണ് ഈ പുസ്തകം -പുരസ്കാരസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയുടെ സംസ്കാരത്തിലും ദര്‍ശനങ്ങളിലും അടിയുറച്ചുനിന്ന് മാനുഷികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കൃതികള്‍ക്കാണ് മൂര്‍ത്തീദേവി പുരസ്കാരം നല്‍കുന്നത്. സരസ്വതിദേവിയുടെ ശില്‍പ്പവും പ്രശസ്തിപത്രവും നാലുലക്ഷം രൂപയുമാണ് പുരസ്കാരം.