കൊച്ചി: അനിത പുല്ലയിലിനെതിരേ പരാമർശവുമായി മോൻസന്റെ ഫോൺസംഭാഷണ രേഖ. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് താനാണെന്ന് മോൻസൻ അവകാശപ്പെടുന്ന ഫോൺസംഭാഷണമാണ് പുറത്തായത്. അറസ്റ്റിലാകുന്നതിനുമുമ്പ് പരാതിക്കാരുമായി മോൻസൻ നടത്തിയ സംഭാഷണമാണിത്.

18 ലക്ഷം രൂപ വിവാഹച്ചടങ്ങുകൾക്ക് മോൻസൻ ചെലവഴിച്ചെന്നാണ് സംഭാഷണത്തിലുള്ളത്. ഒരുമാസത്തിനകം പണം തിരികെ നൽകുമെന്ന ഉറപ്പിലായിരുന്നു പണം നൽകിയത്. പണം തിരികെ ചോദിച്ചതിനുപിന്നാലെയാണ് അനിത തന്നോട് പിണങ്ങിയതെന്നും മോൻസൻ പറയുന്നു.

എന്നാൽ, പണം തിരികെ നൽകാതിരിക്കാൻ അനിത പറഞ്ഞത് 114 പെൺകുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തന്നോടുമാത്രം ചോദിക്കുന്നതെന്തിനെന്നായിരുന്നുവെന്നും മോൻസൻ ശബ്ദരേഖയിൽ പറയുന്നു.

content highlights: monson mavunkal's phone conversation against anitha pullayil