മലപ്പുറം: പാവങ്ങൾക്ക് ഭക്ഷണംനൽകാൻ ഉത്തരവാദിത്വമുള്ളയാളാണ് നടൻ മോഹൻലാലെന്നും അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ജോലിചെയ്യരുതെന്നും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാൽ അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനൽകും.

മോഹൻലാൽ വെറുമൊരു നടനല്ല. കേണലും പത്മഭൂഷൻ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ല. ചർക്കയിൽ നൂൽനൂൽക്കുന്നതായി മോഹൻലാൽ അഭിനയിക്കുന്നത്‌ ഖാദിബോർഡിന്‌ നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും. പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്നും 50 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മോഹൻലാൽ ഖാദി ബോർഡിനും നോട്ടീസ് അയച്ചു. ഇതുനൽകാനുള്ള ശേഷി ബോർഡിനില്ലെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും ശോഭന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 

content highlights: mohanlal-files-defamation-case-against-khadi-board-demands-rs-50-cr-compensation