തിരുവനന്തപുരം: നവദമ്പതിമാർക്ക് ആശംസകാർഡുമായി വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോർജ്. ഒപ്പം സ്ത്രീധനം വാങ്ങരുതെന്ന ഓർമപ്പെടുത്തലും. വനിതാ ശിശുവികസനവകുപ്പാണ് സ്ത്രീധനത്തിനെതിരേയുള്ള ബോധവത്കരണം മന്ത്രിയുടെ ആശംസകാർഡിനൊപ്പം സമൂഹത്തിലേക്ക് എത്തിക്കുന്നത്.

‘‘പ്രിയ സുഹൃത്തെ, വിവാഹത്തിലൂടെ ഒരുമിക്കുന്ന രണ്ടുപേർക്കും സ്നേഹവും പരസ്പരവിശ്വാസവുമുള്ള ഒരു ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. മുന്നോട്ടുള്ള ജീവിതയാത്രയിലും സ്ത്രീധനത്തിനെതിരേയും സ്ത്രീപുരുഷ അസമത്വത്തിനെതിരേയും ഉറച്ചനിലപാട് സ്വീകരിക്കാൻ നിങ്ങൾക്ക് കഴിയട്ടെ. മാറ്റം നിങ്ങളിൽനിന്നാവട്ടെ. സ്ത്രീധനം ആവശ്യപ്പെടുകയോ കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ടുള്ള വിവാഹത്തിലൂടെയും ലിംഗനീതിയുടെ പാഠങ്ങൾ ഉൾക്കൊണ്ടുള്ള ജീവിതത്തിലൂടെയും മറ്റുള്ളവർക്ക് മാതൃകയാകാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു. നന്മകൾ നേരുന്നു’’വെന്നും ആശംസാകാർഡിൽ പറയുന്നു.

എല്ലാ ജില്ലകളിലിലും ഐ.സി.ഡി.എസ്. ഓഫീസർമാർ വഴിയാണ് വിതരണംചെയ്യുക. അങ്കണവാടി ജീവനക്കാർ വഴി വധൂവരന്മാരുടെ വീടുകളിൽ സന്ദേശം എത്തിക്കും.

content highlights: minister veena george wedding wishes card