തിരുവനന്തപുരം: മന്ത്രി കെ.കെ.ശൈലജയ്ക്കു വീണ്ടും അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ കൂട്ടത്തിലാണ് മന്ത്രി ശൈലജയും തിരഞ്ഞെടുക്കപ്പെട്ടത്. കമലാ ഹാരിസ്, ആംഗേല മെർക്കൽ, ജസിൻഡ ആർഡെൺ, സ്‌റ്റേസി അംബ്രോസ് എന്നിവർക്കൊപ്പമാണ് കെ.കെ.ശൈലജയെയും വായനക്കാർ തിരഞ്ഞെടുത്തത്.