തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മന്ത്രി ഇ.പി.ജയരാജനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു. നേരത്തെ കോവിഡ് ചികിത്സയിലായിരുന്നതിനാലാണ് നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.