തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ കപ്പ ടി.വി.യിലെ 'അണ്ഡകടാഹത്തിലെ ഒരു പപ്പടം' മികച്ച ടെലിഫിലിമായി (20 മിനിറ്റില്‍ താഴെ) തിരഞ്ഞെടുക്കപ്പെട്ടു. കഥേതരവിഭാഗത്തില്‍ മാതൃഭൂമി ന്യൂസിലെ ബിജു പങ്കജ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച 'സഹ്യന്റെ നഷ്ടം' മികച്ച ഡോക്യുമെന്ററിക്കുള്ള (ശാസ്ത്രം-പരിസ്ഥിതി) പുരസ്‌കാരം നേടി. ബിജു പങ്കജാണ് മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്. മാതൃഭൂമി ന്യൂസിലെ 'വി.ഐ.പി. തട്ടിപ്പുകാര്‍' എന്ന പരിപാടിയാണ് അവാര്‍ഡിനര്‍ഹനാക്കിയത്. രണ്ടു പുരസ്‌കാരങ്ങളിലുമായി 35,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനം.

മികച്ച ടെലിഫിലിമിന്റെ തിരക്കഥയ്ക്കും സംവിധാനത്തിനും എസ്. ബിജിലാലിന് 25,000 രൂപയും നിര്‍മാതാവ് ഷിബി എസ്. ബിജിലാലിന് 10,000 രൂപയും ഇരുവര്‍ക്കും പ്രശസ്തിപത്രവും ശില്പവും സമ്മാനമായി നല്‍കും. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച ടെലിസീരിയല്‍ (കഥാവിഭാഗം): നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി.), സംവിധായകന്‍ ജി. ആര്‍. കൃഷ്ണന്‍, നിര്‍മാതാവ് റോയി പി. ആന്റണി, തിരക്കഥയ്ക്ക് ഗണേഷ് ഓലിക്കര.

രണ്ടാമത്തെ ടെലി സീരിയല്‍: മഞ്ഞള്‍പ്രസാദം (ഫ്‌ളവേഴ്‌സ് ടി.വി.).

മികച്ച ടെലിഫിലിം (20 മിനിറ്റില്‍ കൂടിയത്): ബാലന്റെ ഗ്രാമം (കൈരളി പീപ്പിള്‍).

മികച്ച കഥാകൃത്ത്: ജി.ആര്‍. ഇന്ദുഗോപന്‍ (കാളിഗണ്ഡകി -അമൃത ടി.വി.).

മികച്ച ടി.വി. ഷോ: കുട്ടികളോടാണോ കളി (മഴവില്‍ മനോരമ).

കുട്ടികളുടെ മികച്ച ഹ്രസ്വചിത്രം: പോയിന്റ്‌സ് (ശാലോം ടി.വി.).

മികച്ച ഡോക്യുമെന്ററി (കഥേതരം-പൊതുവിഭാഗം) : സോര്‍ഡ് ഓഫ് ലിബര്‍ട്ടി, സംവിധായിക-ഷൈനി ജേക്കബ് ബെഞ്ചമിന്‍, നിര്‍മാതാവ് -ആര്‍.സി. സുരേഷ്.

മികച്ച ഡോക്യുമെന്ററി (മറ്റുവിഭാഗം): പയണം, പ്രകാശം പരത്തുന്ന പെണ്‍കുട്ടി, നല്ല പാഠം.

കുട്ടികളുടെ പരിപാടി: പൂമ്പാറ്റകളുടെ പള്ളിക്കൂടം (ദൂരദര്‍ശന്‍

മികച്ച ടി.വി. ഷോ: സെല്‍പി -കശാപ്പും കശപിശയും (മലയാളം കമ്യൂണിക്കേഷന്‍).
 
വ്യക്തിഗത പുരസ്‌കാരങ്ങള്‍

മികച്ച സംവിധായകന്‍: മധുപാല്‍ (കാളിഗണ്ഡകി).

നടന്‍: കൃഷ്ണന്‍ ബാലകൃഷ്ണന്‍ (കാളിഗണ്ഡകി).

രണ്ടാമത്തെ നടന്‍: വിജയ് മേനോന്‍

നടി: അമലാ ഗിരീശന്‍ (നീര്‍മാതളം -ഏഷ്യാനെറ്റ്)

രണ്ടാമത്തെ നടി: ഗൗരി കൃഷ്ണന്‍

ബാലതാരങ്ങള്‍: ജഗത് നാരായണന്‍, ജാന്‍കി നാരായണന്‍

ക്യാമറാമാന്‍: നൗഷാദ് ഷെരീഫ്

ചിത്രസംയോജകന്‍: ടോണി മേലുകാവ്

സംഗീത സംവിധായകന്‍: കല്ലറ ഗോപന്‍

ശബ്ദലേഖകന്‍: എന്‍. ഹരികുമാര്‍

കലാസംവിധായകന്‍: അജിത് കൃഷ്ണ

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: എസ്. രാധാകൃഷ്ണന്‍, പാര്‍വതി എസ്. പ്രകാശ്.

ആങ്കര്‍: പാര്‍വതി കുര്യാക്കോസ്

ന്യൂസ് ക്യാമറാമാന്‍: സന്തോഷ് എസ്. പിള്ള, വാര്‍ത്ത അവതാരക: നിഷ പുരുഷോത്തമന്‍ (ഇരുവരും മനോരമ ന്യൂസ്)

കോമ്പിയറര്‍: വിധുബാല (അമൃത ടി.വി.)

കമന്റേറ്റര്‍: കെ.എസ്. രാഹുല്‍ കൃഷ്ണ, ഫിജി തോമസ്.

ഇന്റര്‍വ്യൂവര്‍: അഭിലാഷ് മോഹന്‍, ടി.എം. ഹര്‍ഷന്‍

രചനാവിഭാഗത്തില്‍ മികച്ച ലേഖനങ്ങള്‍ക്കുള്ള അവാര്‍ഡ് സലിന്‍ മാങ്കുഴി, ഡോ. ടി.കെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കാണ്.

രഘുനാഥ് പലേരി, കെ. കുഞ്ഞികൃഷ്ണന്‍, എ. ചന്ദ്രശേഖര്‍ എന്നിവര്‍ ചെയര്‍മാന്‍മാരായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.