തിരുവനന്തപുരം: മലയാളത്തിലെ മികച്ച കഥയ്ക്കുള്ള രണ്ടുലക്ഷം രൂപയുടെ മാതൃഭൂമി പുരസ്‌കാരം ആന്റോ സാബിന്‍ ജോസഫിന്റെ 'പാന'യ്ക്ക്. എ.വി. സുനുവിന്റെ 'ഇന്ത്യന്‍ പൂച്ച'യ്ക്കാണ് ഒരുലക്ഷം രൂപയുടെ രണ്ടാം സമ്മാനം. വിഷ്ണു എഴുതിയ 'വേലി' 75,000 രൂപയുടെ മൂന്നാംസ്ഥാനം നേടി.

കഥകളുടെ കാരണവര്‍ ടി. പത്മനാഭന്റെ സാന്നിധ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിജയികളെ പ്രഖ്യാപിച്ചു. യുവ എഴുത്തുകാര്‍ക്ക് സാഹിത്യലോകത്തേക്ക് ഇത്ര ഗംഭീരമായ സ്വാഗതം ലഭിക്കുന്നത് ലോകചരിത്രത്തില്‍ ആദ്യമായിരിക്കുമെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.