കാളികാവ്: മാവോവാദികള്‍ക്കെതിരേയുള്ള നടപടി പോലീസ് കര്‍ശനമാക്കി. നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ ഒന്നാംവാര്‍ഷിക ദിനമായ വ്യാഴാഴ്ച കാട്ടിലും രക്തസാക്ഷി ദിനാചരണം നടത്താന്‍ മാവോവാദികളെ അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ്.
സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി ഐ.ജി. ബുധനാഴ്ച നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
2016 നവംബര്‍ 24-ന് ഏറ്റുമുട്ടലുണ്ടായ വരയന്‍മല പോലീസ് വളഞ്ഞിരിക്കുകയാണ്. മാവോവാദികളെ നേരിടുന്നതിന് തണ്ടര്‍ബോള്‍ട്ടിനെയാണ് മലയില്‍ നിയോഗിച്ചിട്ടുള്ളത്. കുപ്പു ദേവരാജും അജിതയും വെടിയേറ്റുമരിച്ച വരയന്‍മലയിലെത്തി മാവോവാദികള്‍ രക്തസാക്ഷി ദിനാചരണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദികള്‍ ക്യാമ്പ് സ്ഥാപിച്ചിരുന്ന പ്രദേശങ്ങളെല്ലാം പോലീസ് സ്വാധീനവലയത്തിലാക്കി.
നിലമ്പൂര്‍ മേഖലയില്‍നിന്ന് മാവോവാദികള്‍ വയനാട്ടിലേക്ക് നീങ്ങിയതായ വിവരമാണുള്ളത്. ബുധനാഴ്ചവരെ മാവോവാദികള്‍ വയനാട്ടില്‍ത്തന്നെ ഉള്ളതായാണ് വിവരം.
ടവര്‍ലൊക്കേഷന്‍ നോക്കിയാണ് മാവോവാദികളുടെ നീക്കം പോലീസ് കണ്ടുപിടിക്കുന്നത്. മാവോവാദി സാന്നിധ്യമുള്ള മലയോരഗ്രാമങ്ങള്‍ പോലീസുകാരെക്കൊണ്ട് നിറഞ്ഞു. രാത്രിയും പകലും പോലീസുകാര്‍ നിരീക്ഷണവുമായി രംഗത്തുണ്ട്. വയനാട്, പാലക്കാട് ഭാഗങ്ങളില്‍നിന്ന് നിലമ്പൂര്‍ മേഖലയിലേക്ക് മാവോവാദികള്‍ എത്തുമെന്നാണ് സൂചന.