കാളികാവ്: മാവോവാദി ഭീഷണി നേരിടുന്നതിന് കേരളത്തിന് പിന്തുണയുമായി അയല്‍ സംസ്ഥാനങ്ങളും രംഗത്ത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് മാവോവാദി ഭീഷണി നേരിടുന്നതിന് നടപടികളുമായി രംഗത്തുവന്നിട്ടുള്ളത്. കര്‍ണാടക പോലീസ് കേരളവുമായി അതിര്‍ത്തിപങ്കിടുന്ന വനമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന ആരംഭിട്ടുണ്ട്.
ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെവരെ തുടരാനാണ് പദ്ധതി. കര്‍ണാടകത്തില്‍ മാവോവാദികളെ നേരിടുന്നതിന് മാത്രമുള്ള പ്രത്യേക സേനയായ എ.എന്‍.എഫും (ആന്റി നക്‌സല്‍ ഫോഴ്‌സ് ) തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന എ.എന്‍. എസും (ആന്റി നക്‌സല്‍ സ്‌ക്വാഡ് )ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
കര്‍ണാടകവുമായി വനാതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ മുത്തങ്ങ മലവാരം മുതല്‍ ചാംരാജ് നഗര്‍ അതിര്‍ത്തിവരെയാണ് സംയുക്തസേന പരിശോധന നടത്തുന്നത്. കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്ക് വനമാര്‍ഗം പ്രവേശിക്കാവുന്ന മേഖലകള്‍ തിരഞ്ഞെടുത്താണ് സായുധസേനാംഗങ്ങള്‍ പരിശോധന നടത്തുന്നത്.
കേരളത്തില്‍ മാവോവാദികളെ നേരിടുന്നതിന് പ്രത്യേകം പ്രവര്‍ത്തിക്കുന്ന തണ്ടര്‍ബോള്‍ട്ടിന് സമാനമായ സേനയാണ് കര്‍ണാടകത്തിലെ എ. എന്‍.എഫ്. ജില്ലാ പോലീസിന്റെ പിന്തുണയോടെയാണ് എ.എന്‍.എഫും എ.എന്‍.എസും രണ്ടുദിവസത്തെ പ്രത്യേക പരിശോധനയ്ക്കുള്ള പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
തമിഴ്‌നാടും കേരള അതിര്‍ത്തിയോടുചേര്‍ന്നുള്ള വനമേഖലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകസേനയ്ക്കു പുറമെ പോലീസിനെക്കൂടി പ്രത്യേകനടപടിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാവോവാദികളുടെ വെല്ലുവിളി നിലനില്‍ക്കുന്ന 24 കഴിഞ്ഞാലും ഏതാനും ദിവസങ്ങള്‍കൂടി മുന്‍കരുതല്‍ നടപടി തുടരാനാണ് പദ്ധതി.
വലിയ അപകടമൊഴിവാക്കാന്‍ പോലീസുകാര്‍ സദാ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശംനല്‍കിയിട്ടുണ്ട്. മുമ്പ് പാലക്കാട്ടും വയനാടും കണ്ണൂരിലും നഗരപ്രദേശങ്ങളില്‍ മാവോവാദികള്‍ക്ക് അക്രമംനടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സംഭവങ്ങള്‍ മുന്‍നിര്‍ത്തി മാവോവാദികളുടെ ഭീഷണിയെ നിസ്സാരമായി കാണരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.