കാളികാവ്: സംസ്ഥാനത്ത് മൂന്ന് ആദിവാസികളെ മാവോവാദികള്‍ സംഘത്തില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ട്. ഒരുവര്‍ഷമായി രണ്ടുസ്ത്രീകള്‍ മാവോവാദികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നാമത്തെയാള്‍ രണ്ടുമാസം മുമ്പാണ് മാവോവാദികള്‍ക്കൊപ്പം ചേര്‍ന്നിട്ടുള്ളത്.
സ്ത്രീകള്‍ വയനാട് മേഖലയില്‍നിന്നുള്ളവരും പുരുഷന്‍ അട്ടപ്പാടിയില്‍നിന്നുമുള്ളയാളുമാണ്. നിരന്തരമായ കോളനി സന്ദര്‍ശനത്തിലൂടെയാണ് മൂന്നുപേരേയും മാവോവാദികള്‍ സ്വാധീനിച്ചിട്ടുള്ളത് എന്നാണ് അധികൃതര്‍ പറയുന്നത്.
വയനാട് അത്തിമല കോളനിയില്‍നിന്നും പീടിയേക്കല്‍ കുന്ന് കോളനിയില്‍നിന്നുള്ളവരാണ് ഒരു വര്‍ഷമായി മാവോവാദികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. മൂന്നാമത്തെയാള്‍ മാവോവാദികളുടെ സ്വാധീന മേഖലയായ അട്ടപ്പാടി സ്വര്‍ണഗദ്ദ ഊരില്‍ നിന്നുള്ളയാളാണ്.
മൂന്നുപേരും വീട്ടുകാരുടെ അറിവോടെയാണ് മാവോവാദികള്‍ക്കൊപ്പം ചേര്‍ന്നിട്ടുള്ളത് എന്നാണ് പോലീസിന്റെ നിഗമനം. മൂന്നുപേരുടെയും പേരുവിവരങ്ങള്‍ പോലീസ് രഹസ്യവിഭാഗം പുറത്തുവിട്ടിട്ടില്ല. ഇവരെ കാണാതായതിനെക്കുറിച്ച് ബന്ധുക്കളാരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതിയില്ലാത്തതിനാല്‍ കാണാതായതിന് പോലീസ് കേസെടുത്തിട്ടുമില്ല.
രണ്ടുവര്‍ഷം മുമ്പ് അട്ടപ്പാടിയില്‍നിന്ന് അയ്യപ്പന്‍ എന്ന ആദിവാസി മാവോവാദികള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ഒരു വര്‍ഷത്തിലേറെ മാവോവാദികളുടെ കൂടെ പ്രവര്‍ത്തിച്ച അയ്യപ്പന്‍ നാട്ടിലെത്തി പോലീസിന് പിടികൊടുത്തു.
കോളനികളില്‍ വിദ്യാഭ്യാസപരമായി മുന്‍പന്തിയിലുള്ള ആദിവാസികളെ കൂടെക്കൂട്ടാനാണ് മാവോവാദികള്‍ ശ്രദ്ധിക്കുന്നത്. മറ്റൊരു പ്രധാന പ്രവര്‍ത്തനമേഖലയായ നിലമ്പൂര്‍ മേഖലയില്‍നിന്ന് ആരേയും സംഘത്തില്‍ ചേര്‍ക്കാന്‍ മാവോവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല.