കാളികാവ്: മാവോവാദി പ്രവര്‍ത്തക ലതയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കില്ല. ആനയുടെ ചവിട്ടേറ്റു മരിച്ചുവെന്ന മാവോവാദികളുടെ വാദം പോലീസ് അംഗീകരിക്കുന്നുമില്ല.
മാവോവാദികളുടെ ഭാഗത്തുനിന്നുണ്ടായ മുന്‍ അനുഭവങ്ങള്‍ നിരത്തിയാണ് പോലീസ് അന്വേഷിക്കാന്‍ തയ്യാറാകാത്തത്. ലത മരിച്ചുവെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും മരണകാരണവും സ്ഥലവും ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്നാണ് പോലീസ് പറയുന്നത്. പാലക്കാട് അട്ടപ്പാടി മേഖല ഉള്‍ക്കൊള്ളുന്ന ഭവാനി ദളത്തിലെ അംഗമായ ലത നാടുകാണിയിലെത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നു. നിലമ്പൂര്‍ മേഖലയില്‍ ലതയെ മുമ്പ് കണ്ടതായി വിവരമൊന്നുമുണ്ടായിട്ടില്ല. ഒരുമാസം വരെ ലതയുടെ മരണം മറച്ചുവെച്ചതും ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറയുന്നു.
2014-ല്‍ സിനോജ് മരിച്ചപ്പോഴും മാവോവാദികള്‍ തെറ്റായ വിവരമാണ് പുറത്തുവിട്ടിരുന്നത്. ബോംബ് പരിശീലനത്തിനിടയില്‍ കര്‍ണാടകയില്‍ സിനോജ് മരിച്ചുവെന്നാണ് പറഞ്ഞിരുന്നത്. കര്‍ണാടക വനമേഖലയില്‍ സിനോജിനെ അടക്കംചെയ്തുവെന്ന വാര്‍ത്ത വര്‍ഷങ്ങള്‍ക്കുശേഷമാണ് തെറ്റാണെന്നു കണ്ടെത്തിയത്. മൃതദേഹം വയനാട് കാടുകളിലാണ് സംസ്‌കരിച്ചത്.
മാവോവാദി നേതാവായ രൂപേഷിനെ ദിവസങ്ങളോളം കാണാതായപ്പോഴും രൂപേഷ് കൊല്ലപ്പെട്ടുവെന്ന വിവരമാണ് മാവോവാദികള്‍ പുറത്തുവിട്ടിരുന്നത്. ഇതെല്ലാം നിരത്തിയാണ് ലതയുടെ മരണം അംഗീകരിക്കാന്‍ പോലീസ് തയ്യാറാകാത്തത്. മാവോവാദികള്‍ പുറത്തുവിട്ട വിവരമനുസരിച്ച് തിരച്ചില്‍ നടത്തിയാലും ഫലമൊന്നുമുണ്ടാകില്ലെന്നാണ് പോലീസ് മേധാവികള്‍ പറയുന്നത്. നാടുകാണിയില്‍ അപകടത്തില്‍പ്പെട്ടാലും ഗതാഗതസൗകര്യമുള്ളതിനാല്‍ ലതയുടെ മൃതദേഹം മാവോവാദികള്‍ കൊണ്ടുപോകാനുള്ള സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. കരുളായി വനത്തിലാണ് പിന്നെയും സാധ്യത കാണുന്നത്.
ലത മരിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ പുറത്തുവിട്ട കാര്യങ്ങളില്‍ പോലീസിനു സംശയമുണ്ട്. ലത മരിച്ച വിവരം വീട്ടുകാരെയും വൈകിയാണ് അറിയിച്ചത്. പോലീസിന്റെ ശ്രദ്ധതിരിക്കാനും മാവോവാദികള്‍ ഇപ്രകാരം ചെയ്യാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
മാവോവാദികള്‍ പുറത്തുവിട്ട വിവരമല്ലാതെ മറ്റെന്തെങ്കിലും സൂചന ലഭിച്ചാല്‍ അന്വേഷണം തുടങ്ങാമെന്നാണ് മാവോവാദി വിരുദ്ധസേനയുടെ നിലപാടെന്ന് സേനാതലവന്‍ വ്യക്തമാക്കി.