തിരുവനന്തപുരം: സി.പി.എം. പ്രവർത്തകരായിരുന്ന അലൻ ശുഹൈബ്, താഹ ഫസൽ എന്നിവരെ മാവോയിസ്റ്റ് മുദ്രകുത്തി അറസ്റ്റുചെയ്ത് കേസ് എൻ.ഐ.എ.യ്ക്കു കൈമാറാൻ വഴിയൊരുക്കിയ ശേഷം അവർക്കായി സി.പി.എം. മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ഈ രക്തത്തിൽ പങ്കില്ലെന്നു പറഞ്ഞ് പീലാത്തോസിനെപ്പോലെ കൈകഴുകാൻ സി.പി.എമ്മിനാവില്ല. അറസ്റ്റിലായ വിദ്യാർഥികൾ ഇരുവരും മാവോയിസ്റ്റുകളാണെന്ന്‌ അന്വേഷണത്തിലൂടെ വ്യക്തമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. കേസ് എൻ.ഐ.എ.യെക്കൊണ്ട് കേന്ദ്ര സർക്കാർ ഏറ്റെടുപ്പിച്ചത് ഈ പ്രസ്താവനയുടെ ബലത്തിലാണ്. പൊതുജനാഭിപ്രായം എതിരാവുമെന്ന് മനസ്സിലാക്കിയപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights; maoist case, ramesh chennithala against cpm