മഞ്ചേരി: മെഡിക്കല്‍കോളേജ് കെട്ടിടത്തിന്റെ മുകളില്‍ കൊല്ലം സ്വദേശിയുടെ പ്രതിഷേധസമരം ആസ്​പത്രിപരിസരത്തെ ആശങ്കയിലാക്കി.

മെഡിക്കല്‍കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ചന്ദനതോപ്പ് കൊറ്റങ്കുളങ്ങര ലക്ഷ്മീവിലാസത്തില്‍ മുരുകന്‍ ഒ.പി ബ്‌ളോക്ക് കെട്ടിടത്തിനു മുകളില്‍ കയറിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതേമുക്കാലിനാണ് സംഭവം. കൈയില്‍ പ്ലക്കാര്‍ഡും പിടിച്ചാണ് നിലയുറപ്പിച്ചത്. ആത്മഹത്യാശ്രമമാണെന്നു കരുതി ആളുകള്‍ ഓടിക്കൂടി. മഞ്ചേരി പോലീസും അഗ്നിരക്ഷായൂണിറ്റും ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. സൂപ്രണ്ടിനെക്കണ്ട് ചര്‍ച്ച നടത്തണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിക്കാമെന്ന് അറിയിച്ചതോടെയാണ് ഒരുമണിക്കൂറിനു ശേഷം മുരുകന്‍ താഴേക്കിറങ്ങിയത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഒ.പി. ചീട്ടെടുത്ത ശേഷം ഒന്നാംനിലയിലെ ജനാലയിലൂടെയാണ് ഇയാള്‍ കയറിയത്.

ആസ്​പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള ശ്രദ്ധ ക്ഷണിക്കലായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ അറിയിച്ചു. 80-ഓളം ആസ്​പത്രികളില്‍ മുരുകന്‍ ഈസമരം നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. െേകസടുക്കാതെ വിട്ടയച്ചു.