ഉപ്പുതറ: കുടുംബ വഴക്കിനെത്തുടർന്ന് ഗൃഹനാഥൻ ഭാര്യയെയും മകളെയും വിറകുകമ്പിനടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വളകോട് ഈട്ടിക്കത്തടത്തിൽ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്സി (42), മകൾ മെർലിൻ (20)എന്നിവരെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.

ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ടി.വി.കാണുന്നതിനിടയിൽ ചാനൽ മാറ്റിയതാണ് തർക്കത്തിന് കാരണം. അമ്മയെ വിറകുകൊണ്ടടിക്കുന്നതുകണ്ട മകൾ തടസ്സം പിടിച്ചതോടെ മകളുടെയും തലയ്ക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് മദ്യലഹരിയിലായിരുന്നു. ഉപ്പുതറ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാൻഡു ചെയ്തു.

Content Highlights: dispute over tv channel changing; man attacked wife and daughter in upputhara