പരവൂർ : മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയ യുവാവിനെ പരവൂർ പോലീസ് പിടികൂടി. നെടുങ്ങോലം എം.എൽ.എ. ജങ്ഷനിൽ താമസിക്കുന്ന 35-കാരനെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി ഒൻപതിനാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. 48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു സന്ദേശം.

പോലീസ് നടത്തിയ പരിശോധനയിൽ മണിക്കൂറിനുള്ളിൽ ആളെ കണ്ടെത്തി. പരവൂർ ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. മാനസികപ്രശ്നങ്ങളുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. യുവാവിനെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

content highlights: man arrested for making death threat against chief minister pinarayi vijayan