വർക്കല: വിവാഹത്തലേന്ന് പട്ടികജാതിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വർക്കല മേൽവെട്ടൂർ കയറ്റാഫീസ് ജങ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബാ(23)ണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് വർക്കല സ്വദേശിനിയായ യുവതിയെ മുൻപരിചയമുണ്ടായിരുന്ന പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് കയറ്റാഫീസ് ജങ്ഷനു സമീപത്തുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ വീടിനു സമീപത്തെത്തിച്ചശേഷം കടന്നുകളഞ്ഞു.

പീഡനം നടന്ന വിവരം യുവതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. അടുത്ത ദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇതോടെ ഭർത്താവ് യുവതിയെ മട്ടന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്നാണ് വർക്കല പോലീസിൽ പരാതിനൽകിയത്. കയറ്റാഫീസ് ജങ്ഷനു സമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ എസ്.ഐ.മാരായ ശ്യാം, ശശിധരൻ, ജി.എസ്.ഐ. സുനിൽ എന്നിവർ ചേർന്ന് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Content Highlights: man arrested for kidnapping girl on wedding eve