ഡി.സതീശൻതിരുവല്ല: വനിതാദിനത്തിൽ വിദ്യാർഥിനികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ വലിയകുളങ്ങര മംഗലത്തുപടിറ്റതിൽ ഡി.സതീശൻ(48) ആണ്‌ അറസ്റ്റിലായത്. ഇയാൾ പുലിയൂർ പാലച്ചുവട് സ്റ്റുഡിയോ നടത്തുകയാണെന്ന്‌ പോലീസ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് തുകലശ്ശേരി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിന്ന മൂന്ന് വിദ്യാർഥിനികളോടാണ് യുവാവ് മോശമായി പെരുമാറുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തത്. വിദ്യാർഥിനികളിൽ ഒരാൾ വനിതാ ഹെൽപ്പ് ലൈൻ നമ്പരിലേക്ക് ബന്ധപ്പെട്ട് പരാതി പറഞ്ഞു. ഇയാൾ എത്തിയ ബൈക്കിന്റെ നമ്പരും നഗ്നതാപ്രദർശനം നടത്തുന്ന ഫോട്ടോയും ഉൾപ്പെടെയാണ് വിദ്യാർഥിനികൾ പരാതി നൽകിയത്.

പ്രദർശനം അതിരുകവിഞ്ഞതോടെ പെൺകുട്ടികൾ പ്രതികരിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ചേർന്നാണ് പിടികൂടി പോലീസിന്‌ കൈമാറിയത്. ബസിൽ കയറി വീട്ടിലേക്ക്‌ മടങ്ങിയ പെൺകുട്ടികളെ കണ്ടെത്തിയാണ് വനിതാ പോലീസ് മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ മുമ്പും സമാനസംഭവത്തിൽ പിടിയിലായിട്ടുണ്ട്.

Content Highlights: Man arrested for displaying nudity in public place