മമ്പറം: തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ പിണറായി -ചേരിക്കല്ലിലെ സി.പി.എം.പ്രവര്‍ത്തകന്‍ സി.വി.രവീന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. പുത്തംകണ്ടം സ്വദേശി മാറോളി പ്രനൂബിനെയാണ് അറസ്റ്റുചെയ്തത്.
കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ബി.ജെ.പി- ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ബോംബെറിയുകയും വാഹനത്തില്‍ നിന്ന് തെറിച്ചുവീണ രവീന്ദ്രനെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്നുമാണ് കേസ്. കേളാലൂര്‍ - കണ്ട്യന്‍മുക്കിനു സമീപമാണ് അക്രമം നടന്നത്. 15-ഓളം ബി.ജെ.പി. പ്രവര്‍ത്തകരാണ് പ്രതികള്‍. സംഭവത്തില്‍ ആറു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി.