തിരുവനന്തപുരം: ഭാരതത്തിന്റെ രണ്ടാം ചാന്ദ്രദൗത്യത്തിന് പിന്നില്‍ ആറു മലയാളികളും.

imgഎസ്. സോമനാഥ്

ചേർത്തല സ്വദേശി. വി.എസ്.എസ്.സി. ഡയറക്ടർ. ചന്ദ്രയാൻ ദൗത്യത്തിന്റെ പദ്ധതിരേഖയുണ്ടാക്കിയതുമുതൽ അതിനുപിന്നിൽ പ്രവർത്തിക്കുന്നു. രാജ്യത്തിന്റെ ഇതുവരെയുള്ളതിൽ വെച്ചേറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെ തുടക്കംമുതൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. 43.43 മീറ്റർ ഉയരമുള്ള ഈ വിക്ഷേപണ വാഹനമാണ് ചന്ദ്രയാൻ രണ്ടാം ദൗത്യത്തിന് ഉപയോഗിക്കുന്നത്. ജി.എസ്.എൽ.വി.യുടെ ആദ്യ പരീക്ഷണ ദൗത്യമായ എൽ.വി.എം. 3-എക്‌സ്/കെയർ ദൗത്യത്തിൽ എസ്. സോമനാഥായിരുന്നു മിഷൻ ഡയറക്ടർ. സോമനാഥിന്റെ കീഴിലാണ് മാർക്ക് മൂന്നിന്റെ പ്രവർത്തനങ്ങൾ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടന്നത്.

പി. കുഞ്ഞികൃഷ്ണൻ img

കണ്ണൂർ പയ്യന്നൂർ സ്വദേശി. നിലവിൽ ബെംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടർ. ഇന്ത്യൻ ഉപഗ്രഹങ്ങളുടെ രൂപകല്പനയും വികസനവും നിർമാണവും യാഥാർഥ്യമാക്കുന്നത് ഇൗ സെന്ററിലാണ്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിന്റെ മുൻ ഡയറക്ടർ. 13 പി.എസ്.എൽ.വി. ദൗത്യങ്ങളുടെ ഡയറക്ടറായി പ്രവർത്തിച്ചു.

imgജെ. ജയപ്രകാശ്

കൊല്ലം പാരിപ്പള്ളി വേളമാനൂർ സ്വദേശി. ജി.എസ്.എൽ.വി. മാർക്ക് മൂന്ന്-എം ഒന്ന്/ചന്ദ്രയാൻ-2 എന്ന ദൗത്യത്തിന്റെ ഡയറക്ടർ. 1985-ൽ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ചേർന്നു.

 

കെ.സി. രഘുനാഥപിള്ളimage

ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്ടർ. അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിൽ ഇൻസാറ്റ് 2-എയുടെ പ്രോജക്ട് എൻജിനീയറായാണ് ഐ.എസ്.ആർ.ഒ.യുടെ ഭാഗമായത്. പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ സ്വദേശി.

imgപി.എം. എബ്രഹാം

ദൗത്യത്തിന്റെ അസോസിയേറ്റ്‌ വെഹിക്കിൾ ഡയറക്ടർ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി. വിക്ഷേപണ വാഹനത്തിന്റെ കൂട്ടിയോജിപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്നു.

ജി. നാരായണൻ

ദൗത്യത്തിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ. തിരുവനന്തപുരം സ്വദേശി. img

ഇവർക്കുപുറമേ, മാർക്ക് മൂന്ന് ഡി-ഒന്ന്, ഡി-രണ്ട് ദൗത്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ച അയ്യപ്പൻ, വി. ജയകുമാർ എന്നിവരുടെ സംഭാവനയും ചന്ദ്രയാന്റെ രണ്ടാം ദൗത്യത്തിൽ വിലപ്പെട്ടതാണ്. വി. ജയകുമാർ ഇക്കഴിഞ്ഞ മേയിൽ ഐ.എസ്.ആർ.ഒ.യിൽനിന്നു വിരമിച്ചു.

 

Content Highlights: malayalees behind chandrayaan 2