എടപ്പാൾ: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ(ഐ.എസ്.) ചേർന്ന മലപ്പുറം സ്വദേശി അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്‌സിൻ(22) ജൂലായ് 18-ന് അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണു സഹോദരിക്കു കിട്ടിയ സന്ദേശം.

തിരിച്ചറിയാത്ത നമ്പറിൽനിന്ന് വാട്സാപ്പ് വഴിയാണ് മലയാളത്തിലുള്ള സന്ദേശം. ഇക്കാര്യം പോലീസിലറിയിക്കരുതെന്നും നിങ്ങളുടെ സഹോദരന്റെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചുകൊടുത്തതായി ആശ്വസിക്കാമെന്നും ഇതിൽ പറയുന്നു. എന്നാൽ, മുഹ്സിൻ കൊല്ലപ്പെട്ട കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പാകിസ്താനിൽ വിദഗ്ധ പരിശീലനം ലഭിച്ച ഐ.എസ്. കമാൻഡർ ഹുസൈഫ അൽ ബാകിസ്താനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

Content Highlights: Keralite who joined IS killed in US drone attack in Afghanistan